Ozhukiyozhuki Lyrics - Oru Cinemaakkaran Malayalam Movie Songs Lyrics

ഒഴുകിയൊഴുകി പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ
പ്രണയ ശാഖിയിൽ ഇനിയുമീറൻ
ദളപുടങ്ങളായ് മാറുവാനായ്
പാടാൻ മറന്നു പോയൊരാപാട്ടിൻ
ചിറകുകളിൽ കയറി ഇനി ഉയരുകയായ്
മോഹിച്ചും ലാളിച്ചും ഈ മണ്ണിൽ
പൂമഞ്ചത്തിൽ ആവോളം
പൂങ്കാറ്റേറ്റാടി ഉറങ്ങും
കാലത്തെ മുറ്റത്തെ വെൺപ്രാവിന് തൂവൽ പോലെ
നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്ന് കിടക്കും
കുതിർ മണി പെറുക്കുവാൻ
കുരുവികൾ പോലെ
തടങ്ങളിൽ പോരൂ കൂടെ
ഉടലുരുകുമീ മെഴുതിരികളിലും
നാണം പൂക്കും ആലോലം
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടി നടക്കും
ഓരത്തെ പൂക്കൾക്കും പൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണു മയങ്ങും
ഒഴുകിയൊഴുകി പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ
ഇടം വലം നടന്നുപോൽ
നിഴലുകൾ പോലെ
അപസ്വരം തേങ്ങുമ്പോഴും
ശ്രുതിഇഴകളിലെ
സ്വര ലയമധുവായ്
വീണ്ടും നമ്മൾ ഒന്നാകും
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടി നടക്കും
ഓരത്തെ പൂക്കൾക്കും പൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണു മയങ്ങും
ഒഴുകിയൊഴുകി പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ
പ്രണയ ശാഖിയിൽ ഇനിയുമീറൻ
ദളപുടങ്ങളായ് മാറുവാനായ്
പാടാൻ മറന്നു പോയൊരാപാട്ടിൻ
ചിറകുകളിൽ കയറി ഇനി ഉയരുകയായ്
മോഹിച്ചും ലാളിച്ചും ഈ മണ്ണിൽ
പൂമഞ്ചത്തിൽ ആവോളം
പൂങ്കാറ്റേറ്റാടി ഉറങ്ങും
കാലത്തെ മുറ്റത്തെ വെൺപ്രാവിന് തൂവൽ പോലെ
നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്ന് കിടക്കും
Ozhukiyozhuki Lyrics - Oru Cinemaakkaran Malayalam Movie Songs Lyrics
Reviewed by lyricsjar
on
21:17
Rating:
Reviewed by lyricsjar
on
21:17
Rating:
No comments: